കൽപ്പറ്റ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിസാർ കുമ്പിളവളപ്പിലിനെതിരെ കേസുമായി നീങ്ങാൻ മരം കൊള്ളച്ചാനൽ നടത്തുന്ന നീക്കത്തെ നേരിടാൻ മാത്യു കുഴൽനാടൻ.
ചാനൽ അവതാരകൻ എന്നവകാശപ്പെട്ട് കോൺഗ്രസിനെ നിരന്തരം അവഹേളിക്കുന്ന സിപിഎം-ബിജെപി സംയുക്ത പ്രവർത്തകൻ കുമാരൻ യൂത്ത് കോൺഗ്രസിനെ കുറിച്ചു നടത്തിയ അസഭ്യ പ്രയോഗത്തിനെതിരെ പോസ്ടിങ്ങുമായി രംഗത്ത് വന്ന നിസാറിനെതിരെയാണ് മരംവെട്ട് ചാനൽ കേസെടുപ്പിക്കാൻ നീക്കം നടത്തുന്നത്. ചാനൽ പ്ലാറ്റ്ഫോമിലിരുന്ന് രണ്ട് പെൺ എഡിറ്റർമാരും മരം വെട്ടുകാരനും പുരുഷ എഡിറ്റർമാരും എല്ലാം ന്യായീകരിച്ച് കുരയും കടിയും കരച്ചിലും നടത്തുന്നതിനിടയിൽ പെട്ടെന്ന് നിസാറിനെ കുടുക്കാൻ നീക്കം തുടങ്ങിയത്. സിപിഎം- ബിജെപി തൊഴിലാളിയായ കുമാരൻ യൂത്ത് കോൺഗ്രസിനെ പരിഹസിച്ച സംഭവം വീഡിയോ എഡിറ്റ് ചെയ്ത് നിസാർ പോസ്റ്റ് ചെയ്തുവെന്നാണ് മരംവെട്ട് തൊഴിലാളികൾ ഇപ്പോൾ അവകാശപ്പെടുന്നത്. മരംകൊള്ള മുതലാളിയാകട്ടെ ആദ്യം എഡിറ്റിങ്ങ് എന്ന് പറഞ്ഞ ശേഷം കോടാലി മാറ്റി പിടിച്ച് ഇപ്പോൾ സ്പെല്ലിങ്ങ് മിസ്റ്റേക് വലിയ പ്രശ്നമാക്കണോ എന്ന ചോദ്യവുമായി രംഗത്ത് വരികയും ചെയ്തു. നാക്ക് പിഴയാണോ അതോ പരിഹാസമാണോ എന്ന് ഉറപ്പിച്ചു പറയാത്ത മുതലാളി ഒരു വഴിക്ക്, നിസാർ വീഡിയോ എഡിറ്റ് ചെയ്തതെന്നും പറഞ്ഞ് ഗർഭത്തിൻ്റെ ഉത്തരവാദിത്വം സംബന്ധിച്ച് സ്റ്റുഡിയോയിലിരുന്ന് കടിപിടി കരച്ചിൽ നടത്തുന്ന എഡിറ്റർമാരും ചേർന്ന് മലയാള മാധ്യമ പ്രവർത്തനത്തെ നല്ല ഒന്നാം തരം കോമഡി സ്കിറ്റാക്കി കേരളത്തെ ചിരിപ്പിക്കുകയാണ്. നിസാറിനെതിരെ കേസുമായി മുന്നോട്ട് പോയാൽ എന്ത് നീക്കമായിരിക്കും കുഴൽനാടൻ നടത്തുക എന്ന ആശങ്കയിലാണ് മരം കൊള്ള ചാനൽ മുതലാളി. എന്തായാലും കേസുമായി മുന്നോട്ട് പോയാൽ മരംകൊള്ള ടീം കുടുങ്ങാനുള്ള സാധ്യതയാണുള്ളത്. നാക്ക് പിഴ എന്ന് പറഞ്ഞ് തടിയൂരാനാണ് മരം കൊള്ള മുതലാളി ശ്രമിക്കുന്നതെങ്കിലും മരംവെട്ട് തൊഴിലാളികൾ വെപ്രാളത്തിലാണ്.
Coming to Kuzhalnadan to confront the wood-smuggling channel. The owner of the wood-smuggling channel is shaken by the Youth Congress attack